സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങി തെന്നിന്ത്യന്‍ പ്രിയ താരം ജ്യോതിക. കഴിഞ്ഞ ദിവസമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ താരം അക്കൗണ്ട് തുടങ്ങുന്നത്. ഒരു ദിവസം കൊണ്ട് 15 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ആണ് താരം സ്വന്തമാക്കിയത്. 

ഹിമാലയന്‍ യാത്രയില്‍ നിന്നുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി ജ്യോതിക പങ്കുവച്ചിരിക്കുന്നത്. 

'സോഷ്യല്‍ മീഡിയയില്‍ ആദ്യമായാണ്. എന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ നിന്നും പങ്കിടാന്‍ പോസിറ്റീവായ ധാരാളം കാര്യങ്ങളുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ഹിമാലയത്തില്‍, മനോഹരമായ കാശ്മീര്‍, തടാകങ്ങള്‍, 70 കിലോമീറ്റര്‍ ട്രെക്കിംഗ്. നമ്മള്‍ ജീവിക്കാന്‍ തുടങ്ങുന്നില്ലെങ്കില്‍, ജീവിതമൊരു അസ്തിത്വം മാത്രമാണ് !!  ജ്യോതിക കുറിക്കുന്നു. ജ്യോതികയെ ഇന്‍സ്റ്റയിലേക്ക് സ്വാഗതം ചെയ്ത് സൂര്യയും കമന്റ് ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

ആമസോണ്‍ റിലീസായെത്തിയ 'പൊന്‍മഗള്‍ വന്താല്‍' എന്ന ചിത്രമാണ് ജ്യോതികയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. സൂര്യയുടെ നിര്‍മാണത്തിലൊരുങ്ങുന്ന 'ഉടന്‍പിറപ്പ്' ആണ് ജ്യോതികയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

Content Highlights : Jyotika makes her social media debut on Instagram with 15 lakh followers in one day