സാമൂഹ്യ മാധ്യമത്തിലൂടെ തന്നെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് മറുപടി നല്‍കി അമിതാഭ് ബച്ചന്‍. 

കട്ജു പറഞ്ഞത് നൂറു ശതമാനം സത്യമാണ്. എന്റെ തലയില്‍ ഒന്നുമില്ല-ബച്ചന്‍ പറയുന്നു. 

ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്ന പിങ്ക് എന്ന ചിത്രം വളരെ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് കട്ജു ബച്ചനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

ബച്ചന്റെയും ദേവ് ആനന്ദിന്റെയും ഷമ്മി കപൂറിന്റെയുമെല്ലാം സിനിമകളും ക്രിക്കറ്റുമെല്ലാം ഉപയോഗിച്ച് ഭരണകൂടം ജനങ്ങളെ മയക്കുകയാണെന്നാണ് കാട്ജുവിന്റെ ആക്ഷേപം. 

ഞങ്ങള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. അദ്ദേഹം എന്നെക്കാള്‍ മുതിര്‍ന്ന വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തോട് യാതൊരു ശത്രുതയുമില്ല- ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. 

കാലാകാലങ്ങളായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ബച്ചന്‍ ഉപദേശങ്ങള്‍ നല്‍കി നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഭാവിക്കുകയാണെന്നും ടണ്‍കണക്കിന് പണം കൈയിലുള്ള ആര്‍ക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നായിരുന്നു കട്ജു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.