അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് പ്രമേയം കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ഇതോടൊപ്പം ചിത്രത്തിലെ ബാലതാരത്തിന്റെ പ്രകടനവും രം​ഗങ്ങളും ശ്രദ്ധ നേടിയിരുന്നു. 'തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു' എന്ന് തുടങ്ങുന്ന രണ്ട് വരിപ്പാട്ടും ചിത്രം പുറത്തിറങ്ങിയതോടെ ട്രെൻഡിങ്ങായി. 

ഇപ്പോഴിതാ പാട്ടിന്റെ 'ഉപജ്ഞാതാ'വിനെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ. സാറാസിന്റെ കലാസംവിധായകനായ മോഹൻ ദാസിന്റെ മകനാണ് ആ കുട്ടിത്താരം.

ജൂഡ് ആന്റണിയുടെ കുറിപ്പ്

‘ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. ദ് ഗ്രേറ്റ് ആർട്ട് ഡയറക്ടർ ദി സാറാസ്. 

സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്. ലൊക്കേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. അവന്റെയൊരു കുഞ്ഞിപ്പുഴു

Content Highlights : Jude Antony Joseph Movie saras Song Thulli kalikkunna kunji puzhuu Song Credit