ബോളിവുഡിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് ജാന്‍വി  കപൂര്‍.താരജാഡകളില്ലാതെയുള്ള ആരാധകരോടുള്ള പെരുമാറ്റമാണ് ജാന്‍വിയെ ഇത്രയേറെ പ്രിയങ്കരിയാക്കുന്നത്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു വീഡിയോ ആണ് വൈറലാവുന്നത്. തന്റെ മുന്നില്‍ ഭക്ഷണത്തിനായി കൈനീട്ടിയ ബാലന് ബിസ്‌കറ്റും പണവും നല്‍കിയാണ് ജാന്‍വി വാര്‍ത്തകളില്‍ നിറയുന്നത്.

ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതിനായി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് ജാന്‍വിയുടെ മുന്നിലേയ്ക്ക് ഒരു കുഞ്ഞ് എത്തുന്നത്.അവിടെ ബലൂണ്‍ വില്‍പ്പന നടത്തിയിരുന്ന സ്ത്രീയുടെ കുട്ടിയായിരുന്നു അത്. തന്റെ മുന്നില്‍ വന്ന് കൈനീട്ടിയ കുഞ്ഞിന് താരം കാറില്‍ നിന്നും രണ്ട് പാക്കറ്റ് ബിസ്‌ക്കറ്റ് എടുത്തു നല്‍കി. ഇതിനിടെ ക്യാമറ ഓഫാക്കാന്‍ ചുറ്റും നില്‍ക്കുന്നവരോട് താരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. 

ബിസ്‌ക്കറ്റ് കൊടുത്ത ശേഷം മുന്നോട്ടുപോയ ജാന്‍വിയോട് കുട്ടിയുടെ അമ്മ പൈസ ചോദിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ കൈയ്യില്‍ ഒന്നുമില്ലെന്നും സഹായിക്കണം എന്നുമായിരുന്നു അമ്മ പറഞ്ഞത്. ബ്യൂട്ടിപാര്‍ലറിലേക്ക് കയറിപ്പോയ ജാന്‍വി തിരികെയെത്തി കുട്ടിയുടെ കൈയ്യില്‍ പൈസ നല്‍കുകയായിരുന്നു. 

താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍. താരജാഡ കൊണ്ട് നടക്കുന്ന മറ്റ് യുവതാരങ്ങള്‍ ഇതുകണ്ട് പഠിക്കട്ടേയെന്നാണ് ആരാധകര്‍ പറയുന്നത്.

Content Highlights : Jhanvi Kapoor Helps A Street Kid By Giving Biscuits And Money Jhanvi Fans