ബോളിവുഡില്‍ ഉദിച്ചു വരുന്ന താരമാണ് ജാൻവി കപൂര്‍. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു ബെല്ലി ഡാന്‍സ് വീഡിയോ ആണ് വൈറലാകുന്നത് . ജിമ്മിനുള്ളില്‍ വ്യായാമത്തിന്റെ ഇടയില്‍ നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്. തന്റെ പുതിയ ചിത്രത്തിനായാണ് താരത്തിന്റെ ബെല്ലി ഡാന്‍സ് പരിശീലനം. മനോഹരമായി നൃത്തം ചെയ്യുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ദഡക് ആയിരുന്നു ജാന്‍വിയുടെ കന്നിചിത്രം. രാജ്കുമാര്‍ റാവു നായകനായെത്തുന്ന 'റൂഹിഅഫ്‌സ' ആണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഹര്‍ദ്ദിക് മോഹ്തയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ജാന്‍വി എത്തുക. ഇത് കൂടാതെ ഗുന്‍ജന്‍ സക്‌സേന, തക്ത് രണഭൂമി എന്നിവയും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

 
 
 
 
 
 
 
 
 
 
 
 
 

#janhvikapoor belly dancing moves 🔥🔥🔥🔥

A post shared by Viral Bhayani (@viralbhayani) on

Content Highlights : Jhanvi Kapoor Belly Dance Video Viral