അവതാരകനും നടനുമായ രമേശ് പിഷാരടി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൗതുകമാകുന്നത്. പിഷാരടി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ ആണ് 'ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും' എന്ന കുറിപ്പോടെ പിഷാരടി പങ്കുവച്ചത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതിയാണ് വീഡിയോ പകര്‍ത്തിയത്. ജയറാമിന്റെ  മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ജയറാമും വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!???? ജയറാമും , കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന ' പഞ്ചവര്‍ണ്ണതത്ത ' എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടന്‍ മൊട്ടയടിക്കുന്ന ദൃശ്യങ്ങള്‍ പാര്‍വ്വതിചേച്ചി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി . ഇന്നലെ വേലായുധന്‍കുട്ടി എന്ന അപരന്‍ കഥാനായകന് മേക്കപ്പ്മാന്‍ ആയി. ഞെട്ടണം please ..രമേശ് പിഷാരടി കുറിച്ചു

panchavarnathatha
രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍, മണിയന്‍പിള്ള രാജു, അനുശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മാതാവ് 

Content Highlights : Jayaram panchavarnathatha shaving head for new film ramesh pisharody parvathy, jayaram new look