സ്വാമി വിവേകാനന്ദന്റെ വേഷപ്പകര്‍ച്ചയില്‍ നില്‍ക്കുന്ന ഒരു നടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവേകാനന്ദനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും നില്‍ക്കുന്ന ഈ  നടി ആരെന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ആളെ കണ്ടെത്തിയിരിക്കുകയാണ്.

ഒരുകാലത്ത് ബോളിവുഡിന്റെ താരസുന്ദരിയായിരുന്ന ജയാ ബാധുരിയാണ് ചിത്രത്തിലുള്ളത്. ജയയുടെ ഭര്‍ത്താവും ബോളിവുഡിന്റെ ബിഗ് ബിയുമായ അമിതാഭ് ബച്ചനാണ് താരത്തിന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ചത്.  ഒരു ബംഗാളി ചിത്രത്തിനായി ജയ നടത്തിയ വേഷപ്പകര്‍ച്ചയാണിത്. എന്നാല്‍ ചിത്രം പിന്നീട് പൂര്‍ത്തിയാകാതെ പോയി.  

''ദാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തില്‍ സ്വാമി വിവേകാനന്ദനായി ജയ. ചിത്രം പൂര്‍ത്തിയാകാതെ പോയി.

BACHAN

സത്യജിത് റേ സംവിധാനം ചെയ്ത 'മഹാനഗര്‍' എന്ന ചിത്രത്തിലൂടെയാണ് ജയാ ബാധുരി സിനിമയിലെത്തുന്നത്.  പിന്നീട് നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ താരം തന്റെ നായകനായിരുന്ന അമിതാഭ് ബച്ചനുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. 

ബച്ചനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ട് നിന്ന ജയ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത 'ഹസാര്‍ ചൗരസി കീ മാ' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്.  

Content Highlights : Jaya Bachan As Vivekanandhan In A Bengali Movie Photo Shared By Amitabh Bachchan