ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ക്വാറന്റീന്‍ ദിനങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടന്‍ സല്‍മാന്‍ ഖാന്റെ പനവേലിലുള്ള ഫാംഹൗസിലാണ് നടി ലോക്ക്ഡൗണ്‍ ദിനങ്ങള്‍ ചെലവഴിക്കുന്നത്.

കുതിര സവാരി നടത്തുക, ബുക്ക് വായിക്കുക, ഭക്ഷണം കഴിക്കുക, മരം കേറുക ഇവയൊക്കെയാണ് ജാക്വിലിന്റെ ഇപ്പോഴത്തെ പ്രധാന വിനോദങ്ങള്‍. തെങ്ങില്‍ കയറുന്നതിന്റെയും കുതിരയെ കുളിപ്പിക്കുന്നതിന്റെയും വീഡിയോയാണ് ജാക്വിലിന്‍ പങ്കുവെച്ചിരിക്കുന്നത്. നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഫാമിലെ മറ്റു മൃഗങ്ങളെയും കാണാം.

കുതിരയെക്കൂടാതെ കോഴികള്‍, ഒരു ആട്ടിന്‍കുട്ടി, പട്ടികള്‍ ഇവയെല്ലാം ഓടി നടക്കുന്നത് വീഡിയോയിലുണ്ട്. ഈയടുത്ത് ഒരു സ്വകാര്യ ചാനലിന് കൊടുത്ത അഭിമുഖത്തിലും ജാക്വിലിന്‍ ഫാംഹൗസിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jacqueline Fernandez (@jacquelinef143) on

ഹാര്‍പേഴ്‌സിന്റെ ബാസാര്‍ ഇന്ത്യ എന്ന മാസികയില്‍ വന്നജാക്വിലിന്റെ കവര്‍ ഫോട്ടോഷൂട്ടും ഫാംഹൗസില്‍ വെച്ചാണ് നടത്തിയത്. വലിയ ആരാധക പ്രശംസ നേടിയ ഫോട്ടോഷൂട്ടായിരുന്നു അത്. ഫാംഹൗസിലെ ജീവിതം വലിയ അനുഗ്രഹമായി തോന്നുന്നുവെന്നും മറ്റൊന്നും ആലോചിക്കാതെ തിരക്കുകളില്‍ നിന്നെല്ലാം മാറി ഇങ്ങനെ പ്രകൃതിയോട് ചേര്‍ന്ന് നില്‍കാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. 

Content Highlights: Jacqueline Fernandez shares video of her activities at Salman Khan's farmhouse