ഇന്തോനേഷ്യയില്‍ അവധിയാഘോഷിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ബാലിയിലെ മൗണ്ട് ബാത്തൂരില്‍ അവധിക്കാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട് താരം.

'സ്വര്‍ഗം' എന്നാണ് ജാക്വിലിന്‍ സ്ഥലത്തെ വിശേഷിപ്പിച്ചിരിക്കുന്നത് .

jacqueline fernandez

ഇപ്പോഴും സജീവമായിട്ടുള്ള മൗണ്ട് ബാത്തൂരിലെ അഗ്‌നിപര്‍വ്വതത്തിലേക്ക് നടത്തിയ ട്രക്കിങ്ങിന്റെ ആവേശവും താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.  അഗ്‌നി പര്‍വത നിരകളിലെ ചൂടുവെള്ളത്തില്‍ നീരാടുന്ന ജാക്വിലിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'ടൂ ഹോട്ട്' എന്നാണ് ചിത്രങ്ങളെ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

jacqueline fernandez

ജാക്വലിന്റെ കൂടെ അച്ഛനും സഹോദരിയും അവധിയാഘോഷിക്കാന്‍ ബാലിയില്‍ എത്തിയിട്ടുണ്ട്. 

jacqueline fernandez

എന്റെ സൂപ്പര്‍ ഹീറോ എന്റെ അച്ഛന്‍ .. എന്ന് തുടങ്ങുന്ന കുറിപ്പോടെ താരം അച്ഛനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

jacqueline fernandez
സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം റേസ് 3 ആണ് ജാക്വിലിന്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിനായി ജാക്വിലിന്‍ ആയോധനകലകള്‍ പരിശീലിക്കാന്‍ തുടങ്ങിയിട്ടുണ്ട്