'തമിഴ് പാട്ടുകള്‍ക്ക് ഇങ്ങ് ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ഇറാനിലുമുണ്ട് പിടി'. ഇതു വെറുതെ പറയുന്നതല്ല, ഇറാനിലെ ജിമ്മില്‍ വാംഅപ് ചെയ്യുന്നത് തമിഴ് പാട്ട് വെച്ചാണ്. അതും വിജയിയുടെ പോക്കിരി എന്ന ചിത്രത്തിലെ മാമ്പഴമാ മാമ്പഴം എന്ന പാട്ട്. 

ഒരു ദിവസം ഉന്മേഷത്തോടെ ആരംഭിക്കാന്‍ ഇത്തരം അടിപൊളി പാട്ടുകള്‍ നല്ലതാണെന്നാണ് ഈ ജിമ്മിലെത്തുന്നവര്‍ പറയുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയടക്കം നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇനി എന്നും രാവിലെ ഉണര്‍ന്നയുടനെ തമിഴ് പാട്ട് കേള്‍ക്കുമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.

Content Highlights:  Iran Gym Plays Tamil Song from movie Pokkiri