ലയാള സിനിമയിലെ മിന്നും താരങ്ങളാണ് അന്തരിച്ച നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. അഭിനയത്തിന് പുറമേ പാട്ടിലും സംവിധാനത്തിലുമെല്ലാം തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് ഇരുവരും.

ഇപ്പോഴിതാ മിമിക്രിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. അച്ഛന്‍ സുകുമാരനെ അനുകരിക്കുന്ന  ഇന്ദ്രജിത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങ്യിൽ വൈറലാണ്.

മല്ലികേ നീ വാങ്ങിച്ചു തന്ന ഷര്‍ട്ട് ആണ് കൊള്ളാമോ എന്ന് സുകുമാരന്റെ ശബ്ദത്തില്‍ ചേദിക്കുന്ന ഇന്ദ്രജിത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ മക്കള്‍ക്കൊപ്പമുള്ള ഇന്ദ്രജിത്തിന്റെ ഡാന്‍സും വൈറലായിരുന്നു.

ആഷിഖ് അബു ഒരുക്കുന്ന വൈറസാണ് ഇന്ദ്രജിത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ടൊവിനോ, പാര്‍വതി, രേവതി, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Content Highlights : Indtajith Imitates Father Sukumaran Indrajith Mimicry Sukumaran Mallika Sukumaran