ട്രോളിന്റെ ലോകത്ത് തുടക്കത്തില്‍ ഇന്ദ്രജിത്തിനെ പ്രശസ്തനാക്കിയത് അമര്‍ അക്ബര്‍ ആന്റണിയിലെ ചില രംഗങ്ങളാണ്. പിന്നീട് ലൂസിഫറിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രവും. 'പി.കെ രാംദാസ് എന്ന വന്‍മരം വീണു ഇനി ആര്?' എന്ന ഡയലോഗിനെ ഏറ്റുപിടിച്ച് ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ എന്ന വന്‍മരം വീണു ഇനിയാര് എന്ന ട്രോളുകളും പ്രചരിച്ചു.
അതിനിടെ രസകരമായ ഒരു സംഭവമുണ്ടായി. ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഇന്ദ്രജിത്തും കുടുംബവും ലോര്‍ഡ്‌സിലേക്ക് പറന്നിരുന്നു. നാല് ടിക്കറ്റുകളുടെ ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെ ആരാധകര്‍ കമന്റുമായി രംഗത്തെത്തി. 'ഇന്ത്യ എന്ന വന്‍മരം വീണു' ഇനി എന്തിനാണ് ഫൈനല്‍ കാണാന്‍ പോകുന്നത് എന്ന് ഇന്ദ്രജിത്തിനോട് ചോദിക്കുകയാണ് ആരാധകര്‍.
ഇന്ദ്രജിത്തിനെ കളിയാക്കി കുഞ്ചാക്കോ ബോബനും രംഗത്തെത്തി. 'നമ്മള്‍ നൈറ്റ്‌സ് കളിച്ച അതേ ലോര്‍ഡ്‌സ് തന്നെയല്ലേ' എന്ന് ചാക്കോച്ചന്‍ ചോദിച്ചു. 'തന്നെ തന്നെ' എന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി.
എന്തായാലും ലോകകപ്പ് ഫൈനലില്‍ കിവീസിനെ കീഴടക്കി ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി.
Content Highlights: indrajith Poornima indrajith and family, world cup final match, at lords Lucifer trolls , Lords Cricket Ground, New Zealand vs England