താരങ്ങള്‍ നിറഞ്ഞ പട്ടൗഡി കുടുംബത്തിലെ ഏറെ ആരാധകരുള്ള രണ്ട് കുട്ടിത്താരങ്ങളാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകന്‍ തൈമൂറും സോഹ അലി ഖാന്‍- കുനാല്‍ കെമ്മു ദമ്പതികളുടെ മകള്‍ ഇനായയും. പുറത്തിറങ്ങിയാല്‍ തൈമൂറിനെ വിടാതെ പിന്തുടരുന്ന പാപ്പരാസികള്‍ കുഞ്ഞ് ഇനായയുടെയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ തിരക്ക് കൂട്ടാറുണ്ട്.
ഇത് കൂടാതെ സോഹയും കുനാലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഇനായയുടെ കുസൃതികള്‍ക്കും ആരാധകരേറെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ദീപാവലി ആഘോഷങ്ങളുടെ അവസാന നാളില്‍ ആചരിക്കുന്ന ഭായി ധൂജ് എന്ന ചടങ്ങിനിടയില്‍ കുനാലിനെ സഹോദരി ആരതി ഉഴിയുന്നതിനിടയില്‍ ഗായത്രി മന്ത്രം ചൊല്ലുന്നുണ്ട്. ഇത് കേട്ട് വരി തെറ്റാതെ ഗായത്രി മന്ത്രം ഏറ്റ് ചൊല്ലുകയാണ് കുഞ്ഞ് ഇനായ. വാക്കുകള്‍ ഉച്ചരിക്കുന്നത് ശരിയാകുന്നില്ലെങ്കിലും സംശയം ഒട്ടുമില്ലാതെ ചൊല്ലി ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് ഈ കുട്ടിത്താരം.
മകള്‍ ജനിച്ച ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന സോഹ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്. കലങ്ക്, ലൂട്ട്കേസ് എന്നിവയാണ് കുനാലിന്‍റെ പുതിയ ചിത്രങ്ങള്‍
Content Highlights : Inaaya Naumi Kemmu Daughter Of Soha Ali Khan And Kunal Kemmu singing Gayatri Mantra