ന്‍പന്‍ എന്ന വിജയ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇല്യാന ഡിക്രൂസ്. തന്റെ സ്വകാര്യ ജീവിതം ആരാധകരുടെ മുന്നില്‍ നിന്നും മറച്ചുപിടിക്കാന്‍ ശ്രമിക്കാത്ത ഇല്യാന ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായുള്ള പ്രണയ ബന്ധവും പലതവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇരുവരുമൊന്നിച്ചുള്ള ഒരുപാട് ചിത്രങ്ങളും രണ്ടുപേരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുമുള്ളതാണ്.

എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ആന്‍ഡ്രുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇതുകൂടാതെ ഇരുവരും ഇന്‍സ്റ്റാഗ്രാമിലും മറ്റും പരസ്പരം അണ്‍ഫോളോയും ചെയ്തിരിക്കുകയാണ്.

ഓസ്‌ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആന്‍ഡ്രു. ഏറെ നാളായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇല്യാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളിലേറെയും പകര്‍ത്തിയത് ആന്‍ഡ്രൂവായിരുന്നു. ഇതുകൂടാതെ പലപ്പോഴും ആന്‍ഡ്രൂവിനെ ഹബ്ബി എന്നാണ് ഇല്യാന വിശേഷിപ്പിച്ചിരുന്നതും.

അതുകൊണ്ട് തന്നെ ഇരുവരും വിവാഹിതരായെന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് ഇവര്‍ വേര്‍പിരിഞ്ഞെന്ന വാര്‍ത്ത പുറത്തു വരുന്നത്. എന്നാല്‍ ഇതില്‍ താരത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ  സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Content Highlights : Ileana D'Cruz Boyfriend Andrew Kneebone unfollow each other deletes pics from social media