ബോളിവുഡ് നടന്‍ ഹൃതിക് റോഷനും കഴക്കൂട്ടത്തെ കല്യാണവും തമ്മിലെന്ത് ബന്ധം? ഹൃതിക്കിന് മറൈന്‍ ഡ്രൈവിലെന്ത് കാര്യം.? ഹൃതിക് റോഷന്റെ ഫെയ്സ്ബുക്ക് പേജില്‍ കയറുന്ന ഏതൊരു മലയാളിയും ഇങ്ങനെ ചിന്തിച്ചു പോകും.

കഴിഞ്ഞ ശനിയാഴ്ച ഹൃതിക്ക് ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പും അതിന് ആരാധകര്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ശരിക്കും ചിരി പടര്‍ത്തുകയാണ്. അടുത്ത ശനിയാഴ്ച എന്താണ് പരിപാടി, നമുക്കൊന്ന് കൂടിയാലോ എന്നാണ് ഹൃതിക്ക് കഴിഞ്ഞ ശനിയാഴ്ച പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ആരാധകര്‍ ട്രോളുകള്‍ കൊണ്ട് ആഘോഷമാക്കിയത്. പ്രത്യേകിച്ചും മലയാളി ആരാധകര്‍.

'റൂമില്‍ ഉണ്ട്...വരുന്ന വഴി ഒരു കിലോ സവാളേം മോട്ടേം വാങ്ങിച്ചോ...വെട്ടി വിഴുങ്ങാന്‍ ഇവിടെ അരി മാത്രേ ഒള്ളു' ഒരു ആരാധകന്‍ ഹൃതിക്കിന് നല്‍കിയ മറുപടി ഇങ്ങനെ:

മുഴപ്പിലങ്ങാട് മഠം എത്തിയിട്ട് വിളി. ബൈക്കില്‍ എണ്ണയില്ല. എടക്കാട് നിന്ന് അടിക്കാം. എടിഎം എടുക്കാന്‍ മറക്കരുത' എന്ന് മറ്റൊരാള്‍ 

പടത്തിനു പോവാമെന്നും കഴിഞ്ഞ പ്രാവിശ്യത്തെ പോലെ ഓസ്സിക്ക് പടം കാണാo എന്ന് കരുതണ്ട അവനവന്റെ ടിക്കറ്റ് അവനവന്‍ തന്നെ എടുക്കണം എന്നുമാണ് വേറൊരാളുടെ ഉപദേശം..

കല്യാണത്തിനും ഹൃതിക്കിന് ക്ഷണം ഉണ്ട്. 'കഴക്കൂട്ടം അല്‍ സാജില്‍ കല്യാണം ഉണ്ടെന്നും തമ്പാനൂര്‍ ഇറങ്ങിയിട്ട് സൂപ്പര്‍ ഫാസ്റ്റില്‍ കയറിയാല്‍ മതിയെന്നും ഹൃതിക്കിന് നിര്‍ദേശവും നല്‍കുന്നുണ്ട്. 

ഞായറാഴ്ച ഫ്രീ അല്ലാത്തതില്‍ ഹൃതിക്കിനോട് ക്ഷമാപണവും ചിലര്‍ നടത്തുന്നുണ്ട്..മലയാളികള്‍ക്ക് പുറമെ താരത്തിന്റെ മറ്റു ആരാധകരും ട്രോളിലുമായി ഇറങ്ങിയിട്ടുണ്ട്.

Hrithik roshan

Content Highlights : Hrithik Roshan trolls Malayali Fans