രീരം കൊണ്ട് മാജിക് കാണിക്കുന്ന നടനാണ് ഹൃത്വിക് റോഷന്‍. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തു ചെയ്യാനും ഹൃത്വിക് തയ്യാറാണ്. എന്നാല്‍ ഹൃത്വികിനെപ്പോലും ഞെട്ടിച്ച ഒരാളുണ്ട്. മറ്റാരുമല്ല സ്വന്തം സഹോദരി സൂസൈന റോഷന്‍ തന്നെ. 

അമിതവണ്ണം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സൂസൈന ഭാരം കുറച്ച് ഹൃത്വികിനെ അതിശയിപ്പിച്ചിരിക്കുകയാണ്. ഇതാണ് രൂപമാറ്റം എന്ന് പറയുന്നത്. ദീദിയെക്കുറിച്ച് അഭിമാനിക്കുന്നു- ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു. 

ആരാധകര്‍ക്ക് പ്രചോദനമേകാനാണ് ഹൃത്വിക് സഹോദരിയുടെ ചിത്രം പങ്കുവച്ചത്. കഠിനാധ്വാനം ചെയ്യാന്‍ മനസ്സുണ്ടെങ്കില്‍ എന്തും സാധിക്കും എന്നതാണ് ഹൃത്വിക് പോസ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.