ഇത് വിക്രം ആണോ, അതോ യഷോ? പൃഥ്വിരാജ് ആയിരിക്കും. അല്ല, സംവിധായകന്‍ പദ്മരാജനെപ്പോലെയുണ്ടല്ലോ. അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയുടെ പുതില ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

യുവാക്കള്‍ക്കിടയിലെ പുതിയ ട്രെന്‍ഡ് ആയ 'ആടുജീവിതത്തിലെ പൃഥ്വി ലുക്ക്'  ജിപി ഒന്നു പരീക്ഷിച്ചതാണ് ചര്‍ച്ചയാകുന്നത്. ജി പി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ലുക്കിന് ചുവടെ നിരവധി രസകരങ്ങളായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 65 ദിവസത്തെ ലോക്ഡൗണ്‍ നാളുകളാണ് പുതിയ ഗെറ്റപ്പിന് പിന്നിലെ രഹസ്യമെന്നും ജി പി പറയുന്നു.

അതിനിടയില്‍ താടിയൊക്കെ ഇത്ര വളര്‍ത്തിയിട്ടെന്തിനാ, മാസ്‌ക് വച്ചാല്‍ തീര്‍ന്നില്ലേയെന്ന് അശ്വതി ശ്രീകാന്ത് ജിപിയോട് പറയുന്നുണ്ട്.

vikram

ശരിക്കും പൃഥ്വിരാജ് ആണെന്നാണ് താന്‍ കരുതിയതെന്നും ആ ഗ്ലാസ് വേണമെന്നും പേര്‍ളി മാണിയും കമന്റ് ചെയ്യുന്നു. റോക്കി ഭായ് യഷ് ആണെന്നും വിക്രമിനെപ്പോലെയുണ്ടെന്നും പദ്മരാജന്റെ മുഖഛായയുണ്ടെന്നും മറ്റ് ആരാധകരും അഭിപ്രായപ്പെടുന്നു.

yash

Content Highlights : govind padamasoorya new beard look viral instagram aswathy sreekanth pearley maaney comments