ഗായികയും ജീവിത പങ്കാളിയുമായ അഭയഹിരൺമയിയോടൊത്തുള്ള മനോഹര ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘എന്റെ പവർ ബാങ്ക്’ -എന്ന അടിക്കുറിപ്പോടെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ഇരുവരുടെയും ചിത്രം ഗോപി സുന്ദർ പങ്കുവച്ചത്. 

നേരത്തെയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് അഭയ തന്നെയാണ് വെളിപ്പെടുത്തിയത്. ​ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു അഭയയുടെ കുറിപ്പ്.

2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട 'കോയിക്കോട്' എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. ഗോപി സുന്ദറിന്റെ സം​ഗീതത്തിൽ അഭയ ഏതാനും സിനിമകളിൽ പാടിയിട്ടുണ്ട്. നാക്കു പെന്റ നാക്കു ടാക്ക, ​ഗൂഡാലോചന, ടു കൺട്രീസ്, ജെയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭയ ​ഗാനം ആലപിച്ചിട്ടുണ്ട്. 

ടക് ജദ​ഗദീഷ്, മോസ്റ്റ് എലിജിബിൾ ബാച്ച്ലർ, 18 പേജസ്, തള്ളി പോ​ഗാതെയ്, റോയ്, വേലൻ തുടങ്ങിയവയാണ് ​ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത പുതിയ ചിത്രങ്ങൾ

content highlights : Gopi Sundar shares picture with Abhaya Hiranmayi