വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷ് നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. ഒരു സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ കാക്കനാട് വച്ചാണ് അപകടം നടന്നത്. എതിരേ വന്ന വാഹനവുമായി ഗായത്രിയുടെ കാര്‍ ഇടിക്കുകയായിരുന്നു. വണ്ടി നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ നാട്ടുകള്‍ പിന്തുടര്‍ന്ന് ഗായത്രിയെയും സുഹൃത്തിനെയും തടയുകയായിരുന്നു.

നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ തങ്ങള്‍ ചെയ്തുള്ളൂ എന്നായിരുന്നു ഗായത്രിയുടെ വിശദീകരണം. ഇതിന്റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ ധാരാളം ട്രോളുകളും പ്രചരിക്കുകയാണ്. അതിലൊന്ന് ഏറ്റെടുത്ത് പങ്കുവച്ചിരിക്കുകയാണ് ഗായത്രി. 

'വണ്ടി തട്ടിച്ചു നിര്‍ത്താതെ പോയി എന്ന തെറ്റല്ലേ ഞങ്ങള്‍ ചെയ്തുള്ളൂ. അത്രള്ളൂ. അതൊന്നും തെറ്റൊന്നുമല്ല. നിയമങ്ങള്‍ മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു'- എന്ന കുറിപ്പോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇത് പൊളിച്ചു' എന്ന കമന്റോടെയാണ് ഗായത്രി ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.

Content Highlights: Gayathri R Suresh actor reacts to trolls car accident controversy