പിറന്നാൾ ദിനത്തിൽ ഗോകുൽ സുരേഷിന് സർപ്രൈസ്  വീഡിയോ ഒരുക്കി "ഗഗനചാരി" ടീം. അജിത്ത് വിനായക  ഫിലിമ്സിന്റെ ബാനറിൽ  വിനായക അജിത്ത് നിർമ്മിക്കുന്ന ഗഗനചാരി അരുൺ ചന്ദു ആണ് സംവിധാനം ചെയ്തിരിക്കുന്നത് സാജൻ  ബേക്കറിക്ക്  ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗഗനചാരി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arun Chandu (@arunchandu)

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ,ഗണേഷ് കുമാർ, അജു വർഗീസ് എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന 'ഗഗനചാരി '  എന്ന ചിത്രം ഒരു " സയൻസ് ഫിക്ഷൻ മോക്കുമെന്ററി" പതിപ്പിലാണ് പ്രേക്ഷകരുടെ അടുക്കൽ എത്തുന്നത് . 

ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 

പ്രശാന്ത്‌ പിള്ളയാണ് സംഗീത സംവിധായകൻ. എം. ബാവയാണ് കലാസംവിധായകൻ.

അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത്. വീ എഫ് എക്സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്  

ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിൽ  ആണ് ഈ പരീക്ഷണ  ചലച്ചിത്രം ചിത്രീകരിച്ചത് .പി ആർ ഒ  - എ എസ് ദിനേശ് , ആതിര ദിൽജിത്ത്

Content Highlights : Gaganachari Team Birthday wishes to Gokul Suresh