നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതോടെ ഫെയ്‌സ്ബുക്കില്‍ വീണ്ടും കുത്തിപ്പൊക്കല്‍ പരിപാടി സജീവിമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകാര്‍ അക്കൗണ്ട് തുടങ്ങിയ കാലത്ത് പോസ്റ്റ് ചെയ്ത പഴയ രൂപത്തിലുള്ള ഫോട്ടോകള്‍ തപ്പിപ്പിടിച്ചെടുത്ത് അവയുടെ ചുവട്ടില്‍ കമന്റ് ഇട്ട് വീണ്ടും വൈറലാക്കി രസം കണ്ടെത്തുന്ന പരിപാടിയില്‍ പങ്കുചേര്‍ന്ന് നടന്‍ രമേഷ് പിഷാരടിയും. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോക് ഡൗണ്‍ ആചരിച്ച് ബോറടിച്ചവര്‍ ഏറ്റെടുത്ത രസം നടനും ആസ്വദിക്കുന്നു. പഴയൊരു ചിത്രം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ട്.

കാലുകള്‍ ഇരുവശത്തേക്കും നീട്ടി ഇരുന്ന് അഭ്യാസപ്രകടനം നടത്തുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചിട്ടുള്ളത്. 'ചിരിയില്‍ എപ്പോഴും ആനന്ദം മാത്രമല്ല, നിങ്ങള്‍ ശക്തരാണെന്ന തോന്നല്‍ കൂടി ഉണ്ടായിരിക്കണ'മെന്ന അടിക്കുറിപ്പോടെയുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മിമിക്രി താരം കൂടിയായ പിഷാരടിയുടെ രസകരങ്ങളായ പോസ്റ്റുകള്‍ എന്നും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. പിഷാരടിയുടെ ഈ പഴയ ചിത്രവും അവര്‍ ഏറ്റെടുത്തു കഴിഞ്ഞു.

RAMESH PISHARODY

Content Highlights : fun during corona virus lock down actor ramesh pisharody shares an photo in instagram