ടൻ ഫഹദ് ഫാസിലിന് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ സൽമാൻ.. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ദുല്‍ഖര്‍ ഫഹദിന് ആശംസകളറിയിച്ചത്.

ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ

"ജന്മദിനാശംസകൾ ഷാനു.. പല കാരണങ്ങൾ കൊണ്ടും നമ്മൾ ഒന്നിച്ച് പുറത്ത് പോകുമ്പോൾ അങ്ങനെ ചിത്രങ്ങൾ എടുക്കാറില്ല.

കുട്ടികളായിരിക്കുമ്പോഴും കോളേജ് കാലത്തും ഇപ്പോൾ അഭിനേതാക്കളായി ഒരേ മേഖലയിൽ നിൽക്കുമ്പോഴും സുഹൃത്തുക്കളായുള്ള അത്ഭുതകരമായ യാത്രയാണിത്. എല്ലായ്‍പ്പോഴും എന്നപോലെ ഞങ്ങൾ നിന്നെയും നച്ചുവിനെ സ്‍നേഹിക്കുകയും കുടുംബത്തെ പോലെ ഇഷ്‍ടപ്പെടുകയും ചെയ്യുന്നു.. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കിടയിലും നിനക്ക് നല്ലൊരു ജന്മദിനം തന്നെ ആകും ഇതെന്ന് വിശ്വസിക്കുന്നു." ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചു. നേരത്തെ നടൻ പൃഥ്വിരാജും ഫഹദിനും നസ്രിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകൾ നേർന്നിരുന്നു.

ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചാണ് നസ്രിയ ഫഹദിന് ജന്മ​ദിനാശംസകൾ നേർന്നത്. "പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് ആരാണെന്ന് പറയാൻ ഈ ലോകത്തിലെ വാക്കുകളൊന്നും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു, ഞാൻ ഈ കുറിച്ച പൈങ്കിളി സാഹിത്യം നീ വായിക്കുന്നില്ലല്ലോ...) പക്ഷെ സത്യം, നിന്നിലെ ഒരു സ്വഭാവവും മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(എനിക്കറിയാം സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിന്റെ കൂടെയാകുമ്പോൾ എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ പുരുഷന്.. ജന്മദിനാശംസകൾ ഷാനു. ഞാൻ നിന്നെ എന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നു,” നസ്രിയ കുറിച്ചു.

Content Highlights : Dulquer Salmaan Birthday Wishes To Fahad Faasil