പത്താം വിവാഹ വാർഷികം ആഘോഷിച്ച് ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. അമാലിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് ഹൃദയസ്പർ‌ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ദുൽഖർ. 

ഒന്നിച്ച് ഒരു പായ്ക്കപ്പലിൽ തങ്ങൾ മുന്നേറുകയാണെന്നും ദിശയറിയാത്തിടത്ത് കാറ്റ് മാത്രമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും ദുൽഖർ പറയുന്നു. എതിരെ വരുന്ന തിരമാലകളെ ഭേദിച്ച്, ആടിയുലയുന്ന കപ്പലിൽ പരസ്പരം മുറുകെ പിടിച്ച് മുന്നേറാമെന്നും ദുൽഖറിന്റെ കുറിപ്പിൽ പറയുന്നു. 

മകൾ മറിയത്തിനെക്കുറിച്ചും ദുൽഖർ കുറിപ്പിൽ പറയുന്നുണ്ട്. തങ്ങൾക്ക് ദിശ കാണിക്കുന്നതും സ്ഥിരത നൽകുന്നതും മറിയമാണെന്ന് കുറിപ്പിൽ പറയുന്നു. 'ഒന്നിച്ച് വിവിധ തുറമുഖങ്ങളിലൂടെ ഞങ്ങളുടെ യാത്ര തുടരുകയാണ്. പുതിയ കരകൾ കണ്ടെത്തുകയാണ്, ഇനിയും ഏറെ കാണാനുണ്ട്. പത്ത് വർഷത്തിനിപ്പുറവും ഞങ്ങളുടെ കപ്പൽ ശക്തമാണ്. ഞങ്ങളുടെ മാലാഖയ്ക്കൊപ്പം ഈ കൂട്ടിൽ സുരക്ഷിതരാണ്'. ദുൽഖർ കുറിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

2011 ഡിസംബർ 22 നാണ് ദുൽഖറും അമാലും വിവാഹിതരായത്.  ഇരുവർക്കും നാല്‌ വയസ്സുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍. 2017 മേയ്‌ അഞ്ചിനാണ് മറിയം ജനിച്ചത്.

Content Highlights : Dulquer Salmaan And Amal Sufiya celebrates tenth wedding anniversary, dulquer Amal Mariam