മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 സൃഷ്ടിച്ച ഓളം കെട്ടടങ്ങും മുമ്പ് തന്നെ സജീവമാണ് ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. മൂന്നാം ഭാ​ഗത്തിന്റെ തിരക്കഥ കൈയ്യിലുണ്ടെന്നും ചിത്രത്തിന് മൂന്നാം ഭാ​ഗമൊരുങ്ങാനുള്ള സാധ്യകളുണ്ടെന്നും ജീത്തുവും സൂചന തന്നിരുന്നു.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ചില കാരിക്കേച്ചറുകളാണ് ശ്രദ്ധ നേടുന്നത്. ജീത്തു തന്നെയാണ് ഇവ പങ്കുവച്ചിരിക്കുന്നത്. സിനിമയിൽ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തുമൊക്കെ ചർച്ചയായതാണ് വരുൺ പ്രഭാകറിന്റെ കൊലപാതകവും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടത് എന്ന ചോദ്യവും. ഇക്കാര്യം സൂചിപ്പിച്ചുള്ള കാരിക്കേച്ചറാണ് ഇപ്പോൾ വൈറലായി മാറുന്നത്. 

ദൃശ്യം മൂന്നാം ഭാ​ഗത്തിൽ ചാൻസ് ചോദിക്കുന്ന വരുണിന്റെ അസ്ഥികൂടത്തിന്റെ ചിത്രം ചിരിപടർത്തുന്നതാണ്.  ഷമീം ആർട്‍സ് ആണ് ചിത്രം വരച്ചിരിക്കുന്നത്. 

A beautiful caricature by Shameem Arts Alanallur. I love caricatures...😍😍😍

Posted by Jeethu Joseph on Monday, 15 March 2021

മോഹൻലാൽ, മീന, എസ്‍തർ, അൻസിബ, ആശാ ശരത്, സിദ്ധിഖ് എന്നിവർക്ക് പുറമെ രണ്ടാം ഭാഗത്തിൽ മുരളി ഗോപിയും  ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

രണ്ടാം ഭാ​ഗം തെലുങ്കിലേക്കും റീമേയ്ക്ക് ചെയ്യപ്പെടുന്നുണ്ട്. വെങ്കടേഷ് നായകനായെത്തുന്ന ചിത്രത്തിൽ മീന, എസ്തർ, നാദിയാ മൊയ്തു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോ​ഗമിക്കുകയാണ്. 

Content Highlights : Drishyam 2 Movie Jeethu Joseph Mohanlal Varun Prabhakara Funny Caricature