'മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ, എന്റെ തലയുടെ അവിട്ന്ന് പൊട്ടിപൊളിയണ പോലെ തോന്നി. ആ ഡാന്‍സ് കാരി പെണ്ണിന് ഒന്ന് കൊടുക്കാന്‍ തോന്നി'- സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍ ഒരു അമ്മ പറയുന്നത് ഇങ്ങനെയാണ്. ദൃശ്യം 2 കണ്ടതിന്റെ ഹാങ്ഓവറിലാണ് ഈ അമ്മ. കലിമുഴുവന്‍ ആശാ ശരത്തിനോടും. 

'പുറത്തിറങ്ങിയാല്‍ ജോര്‍ജ്കുട്ടിഫാന്‍സിന്റെ അടികിട്ടുമോ ആവോ..' എന്ന് കുറിച്ചാണ് ആശ രസകരമായ ഈ വീഡിയോ പങ്കുവച്ചത്. ചിത്രത്തില്‍ ആശയുടെ കഥാപാത്രം മോഹന്‍ലാലിന്റെ ജോര്‍ജ്ജ് കുട്ടിയെ അടിക്കുന്ന രംഗവുമുണ്ട്. 

ദുബായിയില്‍ താമസിക്കുന്ന മലയാളി വീട്ടമ്മയാണ് ദൃശ്യത്തെക്കുറിച്ച് രസകരമായ നിരൂപണം പറയുന്നത്. അവരുടെ മകനാണ് അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 

Content Highlights: Drishyam 2 Movie Asha sharath posts a Viral funny Video of woman cursing her character