സഹോദരങ്ങൾക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ” 28 വർഷം മുൻപ് ഒരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു. ഇന്നവർ ദിലീഷ് പോത്തനും ജിൻസി സനിലും ജോയ്സി കെവിനുമാണ്,സഹോദരങ്ങൾ, ജീവിതം മാറും, സ്നേഹം നിലനിൽക്കും” തന്റെ രണ്ട് സഹോദരിമാർക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീഷ് കുറിച്ചു.

 2010-ൽ പുറത്തിറങ്ങിയ ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷ് സിനിമയിൽ എത്തുന്നത്.. തുടർന്ന്  ഏഴോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ശേഷം  2016-ൽ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ആയിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. 

രണ്ട് ചിത്രങ്ങളും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു. അമ്പതിലധികം ചിത്രങ്ങളിൽ നടനായും ദിലീഷ് വേഷമിട്ടിട്ടുണ്ട്. അൻവർ റഷീദ് ഒരുക്കിയ ഫഹദ് ഫാസിൽ ചിത്രം ട്രാൻസിലാണ് ഒടുവിൽ വേഷമിട്ടത്. 

Dileesh

Content highlights : Dileesh Pothen Shares Childhood pictures With sisters