ദിലീഷ് പോത്തനെ ആദ്യമൊക്കെ ഓര്‍ക്കുമ്പോള്‍ ഡബ്ബിങ് സ്റ്റുഡിയോയുടെ സമീപത്ത് തലയില്‍ രസം വീണ് പ്ലിങ് ആയി നില്‍ക്കുന്ന സംവിധായകന്റെ മുഖമാണ്. ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പറിലെ ഈ വേഷം ചെറിയതാണെങ്കിലും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒന്നായിരുന്നു. ദിലീഷ് പോത്തന്‍  അഭിനയിച്ചും സംവിധാനം ചെയ്തും പിന്നെയും ചിരിപ്പിച്ചുകൊണ്ടിരുന്നു. ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു.

ദിലീഷ് പോത്തന്‍ ഒരു നടന്‍ മാത്രമല്ല, മികച്ച ഒരു സംവിധായകൻ കൂടിയാണെന്ന് തിരിച്ചറിയുന്നത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ്. ബോക്‌സ് ഓഫീസിലെ വിജയം മാത്രമല്ല  മഹേഷിന്റെ പ്രതികാരത്തെ ഇത്രമാത്രം വ്യത്യസ്തമാകുന്നത്. സിനിമാപ്രേമികള്‍ ഇത്രമാത്രം ഇഴകീറി പരിശോധിച്ച മറ്റൊരു സിനിമയുണ്ടാകില്ല മലയാളത്തിൽ. ഈയൊരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമാ നിഘണ്ടുവിലേക്ക് അദ്ദേഹം അറിയാതെ തന്നെ ഒരു വാക്ക് സംഭാവന ചെയ്തു 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്'. 

പോത്തേട്ടന്‍ വീണ്ടും വന്നു മറ്റൊരു ചിത്രവുമായി. കള്ളന്‍ പോലീസ് കഥ പറഞ്ഞ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ആദ്യ സിനിമയുടെ ആലസ്യം വിട്ടുമാറാത്ത പ്രേക്ഷകര്‍ രണ്ടാമത്തെ ചിത്രത്തെ ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് വരവേറ്റത്. പോത്തേട്ടനില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം തെറ്റിയില്ല. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രവും അതി ഗംഭീരമായി. സിനിമയെക്കുറിച്ചുള്ള അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ച്ചപ്പോള്‍ ഒരു ഹാഷ് ടാഗും ജനിച്ചു #pothettanbrilliance. ഇപ്പോള്‍ സിനിമയുടെ ഡിവിഡി പുറത്തിറങ്ങിയതോട് കൂടി പോത്തേട്ടന്‍ ബ്രില്ല്യന്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

പോത്തേട്ടന്‍ സിനിമകളെ ഇഴകീറ പരിശോധിച്ചവരെ പുകഴ്ത്തിയും കളിയാക്കിയും രസകരമായ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

pothetan

 

pothetan

pothetan

 

pothetan

pothetan

Maheshinte Prathikaaram, Dileesh Pothan, malayalam movie, mathrubhumi, malayalam cinema troll, fahad faasil