നടൻ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുടുംബ ചിത്രങ്ങൾ വൈറലാവുന്നു. ഭാ​ര്യയും നടിയുമായ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 

സമൂഹ മാധ്യമങ്ങളിൽ പൊതുവെ തന്റെ കുടുംബ വിശേഷങ്ങളോ ചിത്രങ്ങളോ പങ്കുവക്കാത്ത താരമാണ് ദിലീപ്. സകുടുംബത്തോടെയുള്ള ചിത്രത്തിന് പിന്നാലെ മക്കൾക്കൊപ്പമുള്ള ചിത്രവും താരം പുറത്ത് വിട്ടിരുന്നു. 

നേരത്തെ മീനാക്ഷും അച്ഛനും അനിയത്തിക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഓണത്തോടനുബന്ധിച്ച് മീനാക്ഷി പുറത്ത് വിട്ട ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. 

ഈയടുത്താണ് മീനാക്ഷി ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. എങ്കിലും വളരെ അപൂർവമായേ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. 

മഹാലക്ഷ്മിയുടെ ആദ്യ പിറന്നാൾ ചിത്രത്തിന് ശേഷം ആദ്യമായാണ് മഹാലക്ഷ്മിയും മീനാക്ഷിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ പുറത്തുവരുന്നത്. പൂക്കളത്തിനടുത്ത് നിന്ന് പകർത്തിയ ചിത്രത്തിൽ മീനാക്ഷി കസവ് സാരിയിലും മഹാലക്ഷ്മി പട്ടുപാവാടയിലുമാണ് തിളങ്ങിയത്. ചെന്നൈയിലെ കോളജിൽ എം.ബി.ബി.എസ്. വിദ്യാർഥിയാണ് ഇപ്പോൾ മീനാക്ഷി.

നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് ദിലീപിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. ഉർവ്വശിയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. 

 

content Highlights : Dileep with Kavya Madhavan Meenakshi and mahalakshmi Star Family Picture Viral