താരദമ്പതിമാരായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി ദിലീപിന്റെ 'എഴുത്തിനിരുത്തൽ' ചിത്രങ്ങൾ വൈറലാവുന്നു.

ഫൊട്ടോഗ്രാഫറായ അരുൺ ശങ്കർ മേനോനാണ് ഈ മനോഹരനിമിഷങ്ങൾ പകർത്തിയത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

dileep
Photo | https://www.instagram.com/arunmenon21/?hl=en

വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ നേരത്തെ ദിലീപ് പങ്കുവച്ചിരുന്നു. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 19നാണ് മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ മീനാക്ഷി സമൂഹ​ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018  ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.  

Dileep
Photo | https://www.instagram.com/arunmenon21/?hl=en

content Highlights : Dileep with family Mahalakshmi Meenakshi and Kavya pictures viral