മൂഹമാധ്യമങ്ങളിലൂടെ വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ. അവരുടെ പഴയകാല വീഡിയോകള്‍ എഡിറ്റ് ചെയ്ത് യാതൊരു ബന്ധവുമില്ലാത്ത തലക്കെട്ടുകള്‍ നല്‍കി യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട്. അത്തരത്തില്‍ വൈറലായ വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ച.

നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ധനുഷ് മദ്യപിച്ച് ആരതിയോട് തട്ടിക്കയറിയെന്നും മറ്റും പോകുന്നു പ്രചരണങ്ങള്‍. ഇത് സമൂഹമാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുകയാണ്. തുടര്‍ന്ന് അതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജയം രവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. 

2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലെ വീഡിയോ ആണിത്. ജയം രവി നായകനായും അരവിന്ദ് സ്വാമി വില്ലനുമായെത്തിയ ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ല. അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്- ജയം രവിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു തമിഴ്മാധ്യമത്തോട് പറഞ്ഞു.

Content Highlights: Dhanush fight with Jayam Ravi's wife Aarti in front of Trisha:? truth behind Viral Video