സൂപ്പര്‍ ഹിറ്റ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നല്ലൊരു നര്‍ത്തകി കൂടിയായ ദേവി ചന്ദന. ഒരിടയ്ക്ക് വച്ച് പ്രേക്ഷകരുടെ ഇടയില്‍ നിന്നും മുങ്ങിയ ദേവി ചന്ദന പിന്നെ പൊങ്ങിയത് വമ്പന്‍ മെയ്‌ക്കോവറോടെയാണ്. തടിച്ചുരുണ്ട ശരീര പ്രകൃതമൊക്കെ മാറ്റി മെലിഞ്ഞ ദേവി ചന്ദനയെ കണ്ട് ആരാധകര്‍ ശരിക്കും അമ്പരന്നിരുന്നു. തന്റെ തടി കാരണം ഭര്‍ത്താവുമൊത്ത് പുറത്തു പോകുമ്പോള്‍ അദ്ദേഹത്തിന്റെ അമ്മയാണോ എന്ന് വരെ ആളുകള്‍  ചോദിച്ച അനുഭവം ദേവി ചന്ദന മുന്‍പ് അഭിമുഖങ്ങളില്‍ പങ്കുവച്ചിരുന്നു. ആ അനുഭവമാണ് തന്നെ തടി കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവി വ്യക്തമാക്കിയിരുന്നു. 

ഇപ്പോള്‍ ദേവി ചന്ദനയുടെ ഫിറ്റ്‌നസ് വീഡിയോയാണ് വൈറലാവുന്നത്. രാജ്യമെങ്ങും തരംഗമായ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് തന്റെ ഫിറ്റ്‌നസ് വീഡിയോ ദേവി പങ്കുവച്ചിരിക്കുന്നത്. നടന്‍ രാജേഷ് ഹെബ്ബാറാണ് ദേവി ചന്ദനയെ ഫിറ്റ്‌നസ് ചല്ലഞ്ചിനായി വെല്ലുവിളിച്ചത്. അതി കഠിനമായ വ്യായാമ മുറകള്‍ ചെയ്യുന്ന വീഡിയോയ്ക്കൊടുവില്‍ തന്റെ സഹപ്രവര്‍ത്തകരായ സുബി സുരേഷ്, പാരീസ് ലക്ഷ്മി എലീന, കൃഷ്ണപ്രഭ എന്നിവരെയും ചല്ലഞ്ചിനായി വെല്ലുവിളിക്കുന്നുണ്ട്. 

Content Highlights : devi chandana serial actress fitness challenge video devi chandhana actor