കോവിഡ് ഭീതി ഒഴിഞ്ഞു പോകാത്തതിനാൽ സിനിമ ഇനിയും സജീവമാകാനുണ്ട്. അതുകൊണ്ടു തന്നെ വീട്ടിലിരിക്കുന്ന സെലിബ്രിറ്റികളിൽ ഒട്ടുമിക്കവരും അവരുടെ പഴയകാല ചിത്രങ്ങളും ഓർമകളും പൊടിതട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്. 

ഇന്ത്യയിലെ മുൻനിര അഭിനേത്രിയായ ദീപിക പദുക്കോണും അക്കൂട്ടത്തിലുണ്ട്. തന്റെ സ്കൂൾ കാലത്തെ ഒരു ചിത്രം പങ്കുവച്ച്  ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് താരം. പെൺകുട്ടികൾക്കിടയിൽ നിന്ന് ദീപികയെ പിടികൂടാൻ അത്ര എളുപ്പവുമല്ല. 

ചിലരുടെ ഉത്തരം തെറ്റിപ്പോയി, ചിലർ കണ്ടെത്തി. ദീപിക ആളാകെ മാറിപ്പോയെന്നാണ് ആരാധകർ പറയുന്നത്.

Deepika Padukone throw back photo from school asks fans to find her Instagram

മൂന്നാമത്തെ നിരയിൽ ഇടത്തേ അറ്റത്ത് നിൽക്കുന്ന പെൺകുട്ടി നിങ്ങളുടെ കണ്ണിൽ ഉടക്കിയോ? എങ്കിൽ അതാണ് ശരിയുത്തരം.

Deepika Padukone throw back photo from school asks fans to find her Instagram

Content Highlights: Deepika Padukone shares a throw back photo from school, asks fans to find her, Instagram