ന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 83 പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. 1983 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. രണ്‍വീര്‍ സിംഗ് ആണ് വെള്ളിത്തിരയില്‍ കപിലായി വേഷമിടുന്നത്. കപിലിന്റെ ഭാര്യ റോമി ഭാട്ടിയയെ ദീപിക പദുക്കോണും അവതരിപ്പിക്കുന്നു.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് രണ്‍വീര്‍. 83 യുടെ പ്രചരണ പരിപാടിയില്‍ സജീവമായി പങ്കെടുക്കുകയാണ് രണ്‍വീറും മറ്റു അഭിനേതാക്കളും.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് സിനിമയുടെ ഒരു പോസ്റ്റര്‍ രണ്‍വീര്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ദീപിക കുറിച്ച ഒരു കമന്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

''ശ്രീകൃഷ്ണയില്‍ നിന്നുള്ള ഒരു കിലോഗ്രാം മൈസൂര്‍പാക്കും ഹോട്ട് ചിപ്‌സില്‍ നിന്നുള്ള രണ്ടര കിലോഗ്രാം ഉരുളക്കിഴങ്ങു ചിപ്‌സും ഇല്ലാതെ മടങ്ങി വരേണ്ട''- എന്നായിരുന്നു ദീപികയുടെ കുറിപ്പ്. താന്‍ ഏല്‍പ്പിച്ച സാധനങ്ങള്‍ വാങ്ങാന്‍ രണ്‍വീറിനെ ഓര്‍മിപ്പിക്കണമെന്ന് സംവിധായകന്‍ കബീര്‍ ഖാനോട് ദീപിക ആവശ്യപ്പെടുന്നുമുണ്ട്. വിവാഹത്തിന് ശേഷം രണ്‍വീറും ദീപികയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 83. 2018 നവംബര്‍ 14നായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും വിവാഹം. 

Deepika Padukone Special Demand to Ranveer Singh Potato Chips Mysore Pack 83 movie promotion

ഏപ്രില്‍ 19 നാണ് 83 പുറത്തിറങ്ങുന്നത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി ജീവ വേഷമിടുന്നു. 

Content Highlights: Deepika Padukone's Special Demand to Husband Ranveer Singh, Potato Chips, Mysore Pack, 83 movie promotion