വാട്ട്‌സ്ആപ്പിലെ ഫാമിലി ഗ്രൂപ്പ് ചാറ്റ് ആരാധകരുമായി പങ്കുവെച്ച് നടി ദീപിക പദുകോണ്‍. ദീപികയുടെയും രണ്‍വീറിന്റെയും മാതാപിതാക്കളും ബന്ധുക്കളും അടങ്ങുന്ന ഗ്രൂപ്പിലെ ചാറ്റ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് ദീപിക പുറത്തു വിട്ടിരിക്കുന്നത്. രണ്‍വീര്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തെക്കുറിച്ചുള്ള അഭിനന്ദനപ്രവാഹമാണ് ഗ്രൂപ്പില്‍.

'ഇങ്ങനെയാണ് ഞങ്ങള്‍. കുടുംബത്തിലെ ആര്‍ക്കെങ്കിലും നല്ലൊരു ദിവസമാണെങ്കില്‍ ആ സന്തോഷത്തില്‍ ഏവരും പങ്കുചേരും. കുടുംബത്തിന്റെ ഈ പിന്തുണ നമുക്ക് ഇനിയും മുന്നോട്ടു പോകാനുള്ള പ്രചോദനം തരും' എന്ന കുറിപ്പോടെയാണ് ദീപികയുടെ പോസ്റ്റ്.

deepika chat

സംഭാഷണം ശ്രദ്ധിച്ച ആരാധകര്‍ ചാറ്റിനിടയിലെ രണ്‍വീറിന്റെ പേരും ശ്രദ്ധിച്ചു. ഹാന്റ്‌സം എന്നാണ് ദീപികയുടെ ഫോണില്‍ രണ്‍വീര്‍ സിങ്ങിന്റെ പേര് സേവ് ചെയ്തിരിക്കുന്നത്. രണ്‍വീര്‍ സിങ്ങും ദീപികയും ബോളിവുഡിലെയും ജീവിതത്തിലെയും ഹിറ്റ് പ്രണയജോടികളായാണ് കണക്കാക്കുന്നത്.

Content Highlights : deepika padukone shares whatsapp family chat instagram fans liked ranveer's name