ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. കഴിഞ്ഞ നവംബറില്‍ ഇറ്റലിയെ ലേക്ക് കോമോയില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം സിനിമയുടെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് ഇരുവരും.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപികയും രണ്‍വീറും ഒരുമിച്ച് ഒരു പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് ദീപിക പറഞ്ഞ ചില രസകരമായ കാര്യങ്ങള്‍ ഇരുവരുടെയും ആരാധകര്‍ ആവേശത്തോടു കൂടി ഏറ്റെടുത്തിരിക്കുകയാണ്.
എവിടേക്കെങ്കിലും പോകാന്‍ ഒരുങ്ങുമ്പോള്‍ സ്ത്രീകള്‍ മേക്ക് അപ്പ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് പല പുരുഷന്‍മാരും പരാതി പറയാറുണ്ട്. എന്നാല്‍ ഇവരുടെ കാര്യം നേരേ തിരിച്ചാണ്. രണ്‍വീറിനെ കാത്തിരുന്ന് ദീപികയുടെ സമയാണ് നഷ്ടപ്പെടാറ്.
രണ്‍വീറിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദീപികയുടെ മറുപടി.
രണ്‍വീര്‍ കുളിക്കാന്‍ ഒരുപാട് സമയം എടുക്കും, ഒരുങ്ങാനും. എന്തിന് രാത്രി ഉറങ്ങാന്‍ കിടക്കയില്‍ എത്താന്‍ പോലും വൈകും- ദീപിക പറഞ്ഞു.
ദീപികയുടെ വാക്കുകള്‍ കേട്ട് കാണികളും ആര്‍ത്ത് ചിരിച്ചു.
Content Highlights: deepika padukone reveals secret about ranvir singh in award night after marriage