യാന്‍ മുഖര്‍ജി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം 'യെ ജവാനി ഹെ ദീവാനി' ഇറങ്ങിയിട്ട് ഏഴ് വര്‍ഷം തികഞ്ഞു. ഈ സന്തോഷത്തില്‍ സിനിമയ്ക്കായി ചെയ്ത നായകന്റെയും നായികയുടെയും ഫസ്റ്റ് ലുക്ക് ടെസ്റ്റിന്റെ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് നടി ദീപിക പദുകോണ്‍.

രണ്‍ബീര്‍ കപൂര്‍, ദീപിക പദുകോണ്‍, കല്‍കി കോഷ്‌ലിന്‍, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സൗഹൃദത്തിന്റെയും സ്വപ്‌നങ്ങളുടെയും പ്രണയത്തിന്റെയും യാത്രകളുടെയും കുടുംബത്തിന്റെയുമെല്ലാം കഥ പറഞ്ഞ 'യെ ജവാനി ഹെ ദീവാനി' അന്ന് യുവാക്കളിലുണ്ടാക്കിയ ഓളം ചെറുതല്ല. 

രണ്ട് ചിത്രങ്ങളാണ് ദീപിക തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ കരണ്‍ ജോഹറാണ് സിനിമ നിര്‍മിച്ചത്‌. അദ്ദേഹവും സിനിമയുടെ ഏഴ് വര്‍ഷം ചൂണ്ടികാണിച്ച് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Deepika Padukone celebrates 7 years of Yeh Jawani Hei Deewani, shares pictures of first look