ദീപിക പാദുക്കോൺ എവിടെ പോയാലും ഒപ്പം ഒരാളുണ്ട്, അത് ദീപികയുടെ മാതാപിതാക്കളോ അല്ലെങ്കിൽ ഭർത്താവ് രൺവീർ സിം​ഗോ അല്ല. ജലാൽ എന്ന് പേരുള്ള ബോഡി ​ഗാർഡ്. 2017 മുതൽ ജലാലിന് ഒരു വർഷം ലഭിക്കുന്നത് 80 ലക്ഷത്തോളം രൂപയാണെന്ന് ശമ്പളം ലഭിക്കുന്നത്. ഇപ്പോൾ അത് ഒരു കോടിയോളമെത്തിയെന്ന് ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. 

Deepika Padukone Body guard Jalal salary Movies Remuneration

പ്രശസ്ത ബാഡ്മിന്റൺതാരം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക ജനിച്ചത് ഡെൻമാർക്കിലും വളർന്നത് ബെം​ഗളൂരുവിലുമാണ്. 2006 ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്ത കന്നടചിത്രം ഐശ്വര്യയിലൂടെയാണ് സിനിമയിൽ ദീപിക അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2007 ൽ ഷാരൂഖ് ഖാൻ പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തി.  ഓം ശാന്തി ഓം വലിയ വിജയമായതോടെ ദീപികയെ നിരവധി സിനിമകൾ തേടിയെത്തി. ബച്ച്നാ ഹേ ഹസീനോ, കോക്ക് ടെയിൻ, ഹൗസ് ഫുൾ, ചെന്നെെ എക്സ്പ്രസ്, പികു, തമാശ, ബാജിറാവു മസ്താനി, പദ്മാവത്, ഛപക് തുടങ്ങിയവയാണ് ദീപികയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. 

2012 ന് ശേഷം ദീപിക ഇന്ത്യയിലെ മുൻനിര താരമായി. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. അതുകൊണ്ടു തന്നെ കോടികൾ വാങ്ങുന്ന ദീപികയ്ക്ക് ഈ തുകയെല്ലാം നിസ്സാരമാണെന്നാണ് ആരാധകർ പറയുന്നത്. 

Content Highlights: Actress Deepika Padukone Body guard Jalal salary