ദേശീയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വികാരഭരിതയായി ദീപിക പദുക്കോണ്‍. ലോക മാനസിക ആരോഗ്യ ദിനത്തിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
താന്‍ അനുഭവിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് മനസു തുറന്നപ്പോഴാണ് ദീപിക കണ്ണീരണിഞ്ഞത്.
#WATCH: Deepika Padukone breaks down while sharing her personal struggle, at national public awareness campaign about mental health in Delhi pic.twitter.com/z09ngrHsOi
— ANI (@ANI_news) October 10, 2016
ഒരു കാലത്ത് താന്‍ വിഷാദ രോഗിയായിരുന്നുവെന്ന തുറന്നു പറച്ചിലിലൂടെ ആരാധകരെ ഞെട്ടിച്ച താരമായിരുന്നു ദീപിക. മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുമ്പോള്‍ പോലും അത് മറ്റൊരാളോട് തുറന്നു പറയാന്‍ ശക്തിയില്ലാതെ നില്‍ക്കുന്നവര്‍ക്ക് കരുത്തേകുന്നതായിരുന്നു ദീപികയുടെ വാക്കുകള്‍.
മാനസിക രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ നമ്മൂടെ സമൂഹം പരാജയപ്പെടാനുള്ള പ്രധാന കാരണമെന്ന് ദീപിക പറയുന്നു.
താന്‍ വിഷാദരോഗം മൂലം കഷ്ടപ്പെടുമ്പോള്‍ അമ്മ നല്‍കിയ സ്‌നേഹവും പിന്തുണയും വളരെ വലുതായിരുന്നു. അമ്മയുടെ പരിചരണം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സംസാരിക്കാന്‍ ദീപിക ഇവിടെ ഉണ്ടാകില്ലായിരുന്നു. അമ്മക്കുമാത്രമല്ല തന്റെ പ്രതിസന്ധികളില്‍ കൂടെ നിന്ന അച്ഛനും സഹോദരിക്കുമെല്ലാം ഈ അവസരത്തില്‍ നന്ദി പറയുന്നു ദീപിക കൂട്ടിച്ചേര്‍ത്തു.