ര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണ്‍. കയ്യില്‍ ഏതാനും പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ട് സണ്ണിയുടെ നല്ല ഗുണങ്ങള്‍ പറയുകയാണ് ഡാനിയല്‍.

എന്നാല്‍ കയ്യില്‍ പിടിച്ചിരിക്കുന്ന പ്ലക്കാര്‍ഡുകളില്‍ നേരെ വിപരീത കാര്യങ്ങളാണ് കാണിക്കുന്നത്. സണ്ണിയുടെ പാചകത്തിനെക്കുറിച്ചും കാണാന്‍ എത്ര സുന്ദരിയാണെന്നും എല്ലാം പറയുമ്പോള്‍ ഡാനിയല്‍ അതിന്റെ നേരെ വിപരീതമായ കാര്‍ഡാണ് പൊക്കി കാണിക്കുന്നത്.

'ഇത് ഇപ്പോഴാണ് കണ്ടത്. ഡാനിയല്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് നാളെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. പ്രതികാരം ചെയ്തിരിക്കും.' എന്നാണ് സണ്ണി വീഡിയോയിക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

'സണ്ണി വീട്ടിലുള്ളപ്പോള്‍ എത്ര നല്ലതാണ്. എല്ലാത്തിലും എന്നെ സഹായിക്കും. തുണിയെല്ലാം കഴുകി ഭംഗിയായി എടുത്ത് വയ്ക്കും. നന്നായി പാചകം ചെയ്യും. നല്ല പോലെ വസ്ത്രം ധരിക്കും, അതി സുന്ദരിയുമാണ്'- എന്നാണ് ഡാനിയല്‍ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Hmmm...just saw this! Tomorrow I will show you what @dirrty99 is really doing all day! REVENGE!! It’s on!

A post shared by Sunny Leone (@sunnyleone) on

പക്ഷേ ഇതെല്ലാം പറയുന്ന സമയത്ത് അദ്ദേഹത്തിന്റെ കാര്‍ഡുകളില്‍ കാണിക്കുന്നത് ഇതിനുനേരെ വിപരീതമായ കാര്യങ്ങളാണ്. 'ആരെങ്കിലും എന്നെ സഹായിക്കൂ. സണ്ണി എന്നെ ഭ്രാന്തനാക്കും. ഇവള്‍ സദാസമയവും ഉറക്കമാണ്. പാചകത്തിനെക്കുറിച്ച് പറയുകയേ വേണ്ട. പൈജാമ ഇല്ലാതെ അവള്‍ക്ക് ജീവിക്കാന്‍ പറ്റില്ല. പിന്നെ ദിവസം മുഴുവന്‍ സെല്‍ഫി എടുത്തോണ്ടിരിക്കും.' എന്നാണ് പല കാര്‍ഡുകളിലായി എഴുതി അദ്ദേഹം പൊക്കി കാണിക്കുന്നത്.

Content Highlights: Daniel Weber says Sunny leone is lazy, sleeps all day and her cooking is terrible