39-ാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സണ്ണിക്ക് ആശംസകളുമായി രം​ഗത്ത് വന്നിരിക്കുകയാണ് ഭർത്താവ് ഡാനിയേൽ  വെബ്ബർ .  ദശലക്ഷകണക്കിന് ആളുകൾക്ക് സണ്ണി പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ജന്മദിനാശംസകൾ ബേബി. നീ എനിക്ക് എല്ലാമാണ്. എന്റെ മനസിൽ വരുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നീ ഏറ്റവും മികച്ച ഭാര്യയും, അമ്മയും കാമുകിയുമാണ്. ദശലക്ഷകണക്കിന് ആളുകൾക്ക് നീയൊരു മാതൃകയും പ്രചോദനവുമാണ്.

മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ആശങ്കപ്പെടാതെ അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു. നീ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുക. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ലവ് യു ബേബി’.– സണ്ണി ലിയോണിന്റെ ചിത്രം പങ്കുവച്ച് ഡാനിയേൽ  കുറിച്ചു.

Daniel

കഴിഞ്ഞ ദിവസമാണ് ഡാനിയലിനും മക്കളായ നിഷയ്ക്കും അഷറിനും നോഹയ്ക്കുമൊപ്പം സണ്ണി ഇന്ത്യ വിട്ടത്. താൻ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. കനേഡിയൻ പൗരത്വമാണ് സണ്ണിക്കുള്ളത്.

"ലോകത്തുള്ള എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. ജീവിതത്തിലേക്ക് കുഞ്ഞുങ്ങൾ വരുന്നതോടെ നമ്മുടെ പ്രഥമ പരി​ഗണന അവരായി മാറും, സ്വന്തം കാര്യങ്ങൾ പുറകിലേക്ക് മാറും.

അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്നും ഞങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ലോസ് ആഞ്ചലസിലുള്ള  രഹസ്യ പൂന്തോട്ടത്തിലേക്കും വീട്ടിലേക്കും അവരെ എത്തിച്ചു. എന്റെ അമ്മയും ഞാനിത് തന്നെയാണ് ചെയ്യണമെന്നാകും ആ​ഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യൂ അമ്മ"..സണ്ണി കുറിച്ചു.

Content Highlights : Daniel Webber Birthday Wishes To Sunny Leone