ണ്ടാഴ്ച മുന്‍പാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ടിക് ടോകില്‍ ചുവടുവെച്ചത്. ടിക് ടോകില്‍ വീഡിയോകള്‍ ചെയ്ത് പങ്കുവെയ്ക്കുന്നതാണ് ലോക്ക്ഡൗണില്‍ അദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങളില്‍ ഒന്ന്. ഹിന്ദിയിലെ പാട്ടുകളാണ് വാര്‍ണറുടെ പരീക്ഷണങ്ങളില്‍ അധികവും. 

ഏറ്റവും പുതിയ വീഡിയോയില്‍ തെലുഗു സൂപ്പര്‍താരം അല്ലു അര്‍ജുന്റെ 'അലോ വൈകുണ്ഠപുരമലോ' എന്ന സിനിമയിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് ചുവടു വെയ്ക്കുകയാണ് വാര്‍ണറും ഭാര്യ കാന്ദിസും.

'ഇനി ടിക് ടോക് കാലം. എല്ലാവരും ഇത് പരീക്ഷിക്കണം. ബുട്ട ബൊമ്മ' എന്ന അടിക്കുറിപ്പും ഹാഷ്ടാഗും ഉപയോഗിച്ചാണ് വാര്‍ണര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാര്‍ണറെയും ഭാര്യയെയും കൂടാതെ അദ്ദേഹത്തിന്റെ മൂത്ത മകളെയും കാണാം. 

 
 
 
 
 
 
 
 
 
 
 
 
 

It’s tiktok time #buttabomma get out of your comfort zone people lol @candywarner1

A post shared by David Warner (@davidwarner31) on

വീഡിയോ കണ്ട് നടന്‍ അല്ലു അര്‍ജുനും തന്റെ പാട്ടിന് ചുവടുവെച്ചതിന് വാര്‍ണര്‍ക്ക് നന്ദി പറഞ്ഞു.

Content Highlights: Cricketer David Warner and wife dance to Allu Arjun telugu fast number Butta Bomma, allu arjun responds