ചാനലിലെ ലൈവ് ഷോയ്ക്കിടെ റിയാലിറ്റി ഷോ താരത്തിന്റെ വസ്ത്രം അഴിഞ്ഞു വീണു. അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബ്രദറിലാണ് സംഭവം. മോഡലും നടിയുമായ കോര്‍ട്ടനി ആക്ടിനാണ് അക്കിടി പറ്റിയത്. കാണികളെ അഭിവാദ്യം ചെയ്ത് കൊണ്ട് സ്റ്റെപ്പിറങ്ങി വന്നപ്പോഴാണ് ചെരുപ്പിന്റെ ഹീലില്‍ കുടുങ്ങി കോര്‍ട്‌നിയുടെ മേല്‍വസ്ത്രം അഴിഞ്ഞു വീണത്. എന്നാല്‍ അടിവസ്ത്രം ധരിക്കാതെ പരിപാടിക്കെത്തിയ കോര്‍ട്‌നിയുടെ മേല്‍വസ്ത്രവും അഴിഞ്ഞു വീണതോടെ പൂര്‍ണ നഗ്‌നയായി താരത്തിന് വേദിയില്‍ നിന്നും രക്ഷപ്പെടേണ്ടി വന്നു. ചാനലുകാര്‍ തന്നെ പുറത്തു വിട്ട വിഡിയോയില്‍ നഗ്‌നത മറയ്ക്കാന്‍ കഷ്ടപ്പെടുന്ന കോര്‍ട്‌നിയെ കാണാം. പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ പകച്ച് നില്‍ക്കുന്ന മറ്റൊരു അവതാരക കൂടിയായ എമ്മ വില്യംസിനെയും വിഡിയോയില്‍ കാണാം.
എന്നാല്‍ അടിവസ്ത്രം ധരിക്കാതെ വന്നതും, പെട്ടെന്ന് തട്ടി വീഴാന്‍ പോയപ്പോള്‍ വസ്ത്രം അഴിഞ്ഞു വീണതുമെല്ലാം പരിപാടിയുടെ റേറ്റിംഗ് കൂട്ടാനായി കരുതിക്കൂട്ടി ചെയ്തതാണെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പോപ്പ് ഗായികയും റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യവുമായ കോര്‍ട്‌നിയാണ് ഇത്തവണത്തെ ബിഗ് ബ്രദര്‍ ഷോയിലെ മുഖ്യ ആകര്‍ഷണം
Content Highlights : courtney act wardrobe failure big brother show