പൃഥ്വിരാജ് പുതിയ ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തന്നെയാണ്. അവിടെ ഷൂട്ടിംഗ് ടീമില്‍ സംവിധായകന്‍ ബ്ലെസിയടക്കം ഇന്ത്യക്കാരായ 58 പേരും മുപ്പതോളം ജോര്‍ദാനികളും ഒരു മരുഭൂമി മേഖലയില്‍ കഴിയുകയാണെന്നും ഭക്ഷണത്തിനൊന്നും ബുദ്ധിമുട്ടില്ലെങ്കിലും എന്ന് നാട്ടിലെത്താനാകും എന്ന ആശങ്കയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

ലോക്ഡൗണ്‍ എന്നു കഴിയുമെന്നും ദാദ (അച്ഛന്‍) ഇന്ന് വരുമോയെന്നുമാണ് മകള്‍ അലംകൃത എന്നും ചോദിക്കുന്നതെന്ന് സുപ്രിയ. അല്ലിയും താനും ദാദയെ കാത്തിരിക്കുകയാണെന്ന് സുപ്രിയ പറയുന്നു. പൃഥ്വിയെ മിസ് ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തട്ടെയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുപ്രിയ പറയുന്നു.

supriya

Content Highlights : corona virus lockdown supriya menon and daughter alankritha ally misses prithviraj jordan instagram