എല്ലാ സിനിമാക്കാരെയും പോലെ പിന്നണി ഗായകന്‍ ജി വേണുഗോപാലും ലോക് ഡൗണ്‍ ആസ്വദിക്കുകയാണ്. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹത്തിന് ചെറിയൊരു പണി കിട്ടി. അടുക്കള അദ്ദേഹത്തെ ഏല്‍പ്പിച്ച് ഭാര്യ യോഗ ചെയ്യാന്‍ പോയി. ആ സമയത്ത് അടുക്കളയില്‍ കയറി അടുപ്പത്തിരുന്ന കറിയിളക്കേണ്ടി വന്ന സ്വന്തം 'ദുരവസ്ഥ' അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നു. 

'ഭാര്യ യോഗയില്‍, ഭര്‍ത്താവിന്റെ ദുര്യോഗം' എന്ന അടിക്കുറിപ്പോടെയാണ് ഗായകന്റെ പോസ്റ്റ്. വീഡിയോയില്‍ പശ്ചാത്തലത്തില്‍ ഒരു ശ്രുതി കേള്‍ക്കുന്നുണ്ട്. അതിനൊപ്പം കരഞ്ഞുകൊണ്ടാണ് വേണുഗോപാല്‍ കറിയിളക്കുന്നത്. ഗായകന്റെ ഈ കരച്ചില്‍ ആരാധകര്‍ക്ക് അത്ര പിടിച്ച മട്ടില്ല. 

വേണുഗോപാലും ചിത്രച്ചേച്ചിയും തമാശയ്ക്കു പോലും കരയരുതെന്നും അത് സഹിക്കാന്‍ കഴിയില്ലെന്നും ചിലര്‍ സങ്കടം പറയുന്നു. അതേ സമയം കറിയ്ക്കടുത്ത് നിന്നു കരയല്ലേ വേണുച്ചേട്ടാ, അതിന് ഉപ്പു കൂടുമെന്നും ഗ്യാസ് കത്തുന്നില്ലല്ലോയെന്നും നല്ല നടനാണല്ലോയെന്നുമുള്ള ചില രസികന്‍ കമന്റുകളുമുണ്ട്. ശ്രുതി കേട്ടുകൊണ്ട് പാചകം ചെയ്യുന്നവരെ ആദ്യം കാണുകയാണെന്നും ചിലര്‍ അത്ഭുതപ്പെടുന്നു.

Content Highlights : corona virus lock down g venugopal singer video in kitchen