ഗായിക റിമി ടോമി ശരീരസംരംക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടം പിറകില്ല. ജിമ്മില്‍ പോയി വര്‍ക് ഔട്ട് ചെയ്യുന്ന വീഡിയോകള്‍ നിരന്തരം റിമി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ലോക് ഡൗണില്‍, ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാനാകാത്ത സങ്കടം പരിഹരിക്കാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് റിമി.

ഇരുകൈകളിലും ഫ്ളാസ്‌ക് പിടിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ ആശയം പറഞ്ഞു തന്നതിന് ട്രെയ്‌നറിന് നന്ദിയും പറയുകയാണ് റിമി ഇന്‍സ്റ്റാഗ്രാംപോസ്റ്റിലൂടെ. നടി അഹാന, ഗായകന്‍ ഹരിശങ്കര്‍ എന്നിവര്‍ റിമിയുടെ പുതിയ വര്‍ക് ഔട്ട് രീതിയെ പ്രശംസിച്ച് രംഗത്തു വരുന്നുണ്ട്.

Content Highlights : corona virus kerala lockdown rimi tomy new work out video viral