ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ഭയക്കേണ്ടതില്ലെന്നും വ്യക്തി ശുചിത്വം പാലിക്കുകയും  രോഗബാധ ഉള്ളവരോടും ഐസൊലേഷനില്‍ കഴിയുന്നവരോടുമുള്ള  ഇടപെടലുകള്‍ കഴിവതും കുറയ്ക്കുകയും ചെയ്താല്‍ കൊറോണയെ ഒരു പരിധി വരെ തടയാനാകാകുമെന്ന് നിരന്തരം ആരോഗ്യ വകുപ്പ് ജനങ്ങളെ പറഞ്ഞു മനസിലാക്കിപ്പിക്കുന്നുമുണ്ട്. സിനിമാ താരങ്ങളും ബോധവത്കരണവുമായി മുന്നിലുണ്ട്. 

ഇപ്പോള്‍ നടന്‍ അജു വര്‍ഗീസ് പങ്കുവച്ച രസകരമായ  ഒരു ട്രോളാണ് ഭീതിക്കിടയിലും ചിരിപടര്‍ത്തുന്നത്. "ആശ്വസിക്കൂ...ഐസൊലേഷന്‍ താത്കാലികമാണ്, ജീവിതത്തിലെ കൂടുതല്‍ സന്തോഷങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതരായിക്കൂ"- എന്ന ക്യാപ്ഷനോടെ താരം പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. 

മോഹന്‍ലാല്‍, ശ്രീനിവാസന്‍, സൗന്ദര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ രസകരമായ രംഗമാണ് ട്രോളാക്കിയിരിക്കുന്നത്. കാലത്തിന് മുമ്പേ സഞ്ചരിച്ച രംഗമെന്നാണ് ട്രോളിന് താഴെ ആരാധകര്‍ കമന്‍റിടുന്നത്.

Content Highlights : Corona Awareness Troll Kilichundan Mambazham movie Shared by Aju Vargheese