ശ്വര്യയ്ക്ക് ഇപ്പോഴും കാനില്‍ വലിയ ഡിമാന്റാണ്. ഇക്കുറി തന്റെ വസ്ത്രത്തിന്റെ അഴക് കൊണ്ട് ശരിക്കും രാജ്ഞിയായി അരങ്ങുവാഴുകയും ചെയ്തു ബോളിവുഡിന്റെ താരറാണി. എന്നാല്‍, സിന്‍ഡ്രെല്ലയെ തോല്‍പിക്കുന്ന ഈ കുപ്പായം ചിലറ പൊല്ലാപ്പല്ല കാനിലെ സംഘാടകര്‍ക്ക് ഉണ്ടാക്കിയത്. ഐശ്വര്യയെ വാഹനത്തില്‍ നിന്നിറക്കാനും ചുവപ്പ് പരവതാനിയിലൂടെ ആനയിച്ച് നടത്തിക്കാനും അവര്‍ ശരിക്കും പാടുപെട്ടു. കഥകളില്‍ വായിക്കുന്ന പോലെ, സിനിമയില്‍ കാണുന്നപോലെ അത്ര എളുപ്പമല്ല, ഈ രാജകീയ ചമയങ്ങളെന്ന് ഐശ്വര്യയെങ്കിലും തിരിച്ചറിഞ്ഞുകാണും. ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്.

aiswarya

 ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഖ്യാത ഡിസൈനര്‍ മൈക്ക സിസോയാണ് ഈ വേഷം ഡിസൈന്‍ ചെയ്തത്.