ബ്രസീലിനെ പറ്റി നീ ഇനി ഒരക്ഷരം മിണ്ടിയാല്‍... കുഞ്ഞു വിരലുകള്‍ ചൂണ്ടി ചുണ്ടു വിറച്ച് ചേട്ടനോട് അതവന്‍ പറയുന്നത് ചങ്കു തകര്‍ന്നാണ്. ക്വാര്‍ട്ടറില്‍ ബ്രസീല്‍ തോറ്റപ്പോള്‍ കലങ്ങിയത് അവന്റെ ചങ്കാണ്. അതിനെല്ലാം പുറമേയാണ് ചേട്ടന്മാരുടെ കുറ്റപ്പെടുത്തല്‍. തോറ്റ ടീമിനെ എന്തിനാ കുറ്റപ്പെടുത്തുന്നത് അര്‍ജന്റീന തോറ്റപ്പോള്‍ ഞാനെന്തേലും പറഞ്ഞോ എന്ന് കരഞ്ഞു കൊണ്ട് പറയുന്ന ഈ കട്ട ആരാധകനെ തിരയുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് ഈ കുട്ടികുറുമ്പനെ അനീഷ് അന്വേഷിക്കുന്നത്.
ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ??
പുതിയ ചിത്രമായ 'മധുരക്കിനാവ്'ലേക്കാണ്,,, ????
Please share it...-
അനീഷ് ഉപാസന
ഇതിനോടകം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ കുട്ടിതാരത്തെ കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് സംവിധായകന്‍
Content Highlights : brazil fan director aneesh upasana in search of brazil fan kid