പഞ്ചാബി ശൈത്യകാല നാടോടി ഉത്സവമായ ലോഹ്രി ദിനാഘോഷത്തോടനുബന്ധിച്ച് തന്റെ ആരാധകർക്ക് ആശംസയുമായി എത്തിയിരിക്കുന്നത് ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റർ പേജിൽ നടി തന്റെ കുട്ടിക്കാലത്തെ ലോഹ്രി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുട്ടിയായ കങ്കണ പർപ്പിൾ നിറത്തിലുള്ള സൽവാർ സ്വീട്ടും മെടഞ്ഞിട്ട മുടിയും ഏറെ ആകർഷകമാണെന്ന് കാണാം.
In Himachal we have a tradition of singing Lohri, when I was small, children made groups and sang Lohri in neighbourhoods and collected money/sweets, children in villages and joint families have much more fun than city kids in nuclear families, anyway #HappyLohri2021 pic.twitter.com/McsJP65zyw
— Kangana Ranaut (@KanganaTeam) January 13, 2021
കൂട്ടുകുടുംബത്തിലെ കുട്ടികളാണ് അണുകുടുംബത്തിലെ കുട്ടികളേക്കാൾ ഏറെ രസകരമായിരുന്നതെന്ന് പോസ്റ്റിൽ കങ്കണ പറയുന്നു. കുട്ടിക്കാലത്ത് ഹിമാചലിൽ ആയിരുന്നപ്പോൾ ലോഹ്രി ആഘേഷത്തിന്റെ ഭാഗമായി ഗാനമാലപിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നുവെന്നും കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഹ്രി പാടുകയും പണവും മധുരപലഹാരങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നുവെന്നും കങ്കണ പോസ്റ്റിൽ പറയുന്നു.
Content highlights :bollywood actress kangana ranaut is shard childhood photos in lohri fest