ലോക്ക്ഡൗണ്‍ വിനോദങ്ങളില്‍ നിന്നും ഒരു ഇടവേളയെടുത്ത് ആരാധകരുമായി സംസാരിക്കാന്‍ നേരം കണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. ആരാധരുടെ ചോദ്യങ്ങള്‍ക്കും സ്‌നേഹത്തിനും മറുപടി പറയുകയായിരുന്നു ചൊവാഴ്ച ഷാഹിദിന്റെ പ്രധാന വിനോദം. ഇതില്‍ ഇഷ്ടമുള്ള ഭക്ഷണം മുതല്‍ സഹപ്രവര്‍ത്തകരുടെ കാര്യങ്ങള്‍ വരെ ആരാധകരുടെ ചോദ്യങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നു.
വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും, ലോക്ക്ഡൗണ്‍ വിനോദങ്ങളെക്കുറിച്ചും, ജേഴ്‌സി എന്ന സിനിമയില്‍ അച്ഛന്‍ പങ്കജ് കപൂറിനൊപ്പം സ്‌ക്രീന്‍ പങ്കുവെച്ചതിനെക്കുറിച്ചുമെല്ലാം ഷാഹിദ് സംസാരിച്ചു. ഇതില്‍ ഒരു ആരാധകന് അറിയേണ്ടത് ഭാര്യ മിറ രാജ്പുതിനെ വീട്ടുജോലിയില്‍ സഹായിക്കാറുണ്ടോയെന്നായിരുന്നു. പാത്രം കഴുകലാണ് തന്റെ ഡിപാര്‍ട്ട്‌മെന്റ് എന്നാണ് ഷാഹിദ് ഇതിന് നല്‍കിയിരിക്കുന്ന മറുപടി.
അടുത്ത ചോദ്യം സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനിനെക്കുറിച്ച് ഒരു വാക്ക് പറയുമോ എന്നായിരുന്നു. അദ്ദേഹത്തിന്റെ നൃത്തം ചെയ്യാനുള്ള കഴിവാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നായി ഷാഹിദ്. വിരാട് കോഹ്ലിയെ പറ്റി എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍. വിരാടിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ എനിക്കൊത്തിരി ഇഷ്ടപ്പെട്ടുവെന്നായിരുന്നു പ്രതികരണം.
Mera department bartan ka hai. Tumhara? https://t.co/KMeKGlaqSf
— Shahid Kapoor (@shahidkapoor) May 12, 2020
I still get nervous sharing the frame with him. https://t.co/xnD9cjgAFq
— Shahid Kapoor (@shahidkapoor) May 12, 2020
അച്ഛന്റെ കൂടെ ജോലി ചെയ്യുന്നതിനെപറ്റി ചോദിച്ചപ്പോള്‍. ഇപ്പോഴും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുമ്പോള്‍ ചെറിയ ഭയമുണ്ടെന്നാണ് ഷാഹിദ് പറഞ്ഞത്. ഒപ്പം ഇറങ്ങാനിരിക്കുന്ന സിനിമ ജേഴ്‌സിയെക്കുറിച്ചും ഷാഹിദ് മനസ് തുറന്നു. ഇതുവരെ ചെയ്തതില്‍ സംതൃപ്തനാണ്. സിനിമ മികച്ചതാക്കാനുള്ള ശ്രമങ്ങളിലാണ് ഞങ്ങള്‍. ടീമിനൊപ്പമുള്ള സമയം ശരിക്കും ആസ്വദിക്കുന്നു എന്നാണ് സിനിമയെക്കുറിച്ച് ഷാഹിദ് കുറിച്ചത്.
Love his dancing skills. https://t.co/3D3FdlEwPa
— Shahid Kapoor (@shahidkapoor) May 12, 2020
Just trying our best to make a good film. But I am very happy with whatever we have done so far. Really enjoying the journey and the team. https://t.co/wsCYinUNK6
— Shahid Kapoor (@shahidkapoor) May 12, 2020
ഷാഹിദ് കപൂര്‍ നായകനാകുന്ന ജേഴ്‌സി ഇതേപേരിലുള്ള തെലുഗു സിനിമയുടെ റീമേക്കാണ്. ഗൗതം തിനാനുരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തെലുങ്കിലും അദ്ദേഹം തന്നെയാണ് സംവിധാനം നിര്‍വഹിച്ചത്. 40-ാം വയസില്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന ഒരു ക്രിക്കറ്റ് ആസ്വാദകന്റെ വേഷമാണ് ജേഴ്‌സിയില്‍ ഷാഹിദ് ചെയ്യുന്നത്. ഇതില്‍ ഷാഹിദിന്റെ കോച്ചിന്റെ വേഷത്തില്‍ എത്തുന്നത് അദ്ദേഹത്തിന്റെ അച്ഛന്‍ പങ്കജ് കപൂറാണ്.
Content Highlights: Bollywood Actor Shahid Kapoor says bartan is his department to fan while ask shahid session